ഇസ്ലാമാബാദ്- പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് കൈമറുന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ സാമ്പത്തിക ബന്ധ സമിതി ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
യാത്രക്കാരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ പാകിസ്ഥാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.