ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ച ലോട്ടറി ടിക്കറ്റ് ഉടമ പോലുമറിയാതെ ഫ്രിഡ്ജില്‍ കിടന്നത് ഒന്നും രണ്ടുമല്ല, 38 ദിവസങ്ങള്‍. ഓസ്‌ട്രേലിയയിലെ ക്യാന്‍ബെറയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. പത്ത് കോടി അടിച്ച ഒന്നാം സമ്മാനക്കാരന്‍ ടിക്കറ്റുമായി എത്താത്തത് ക്യാന്‍ബെറയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ പച്ചക്കറികളോടൊപ്പം ഫ്രിഡ്ജിലായിരുന്നു ഈ സമയത്തെല്ലാം ലോട്ടറി ടിക്കറ്റ്. വീട്ടു സാധനങ്ങള്‍ വാങ്ങിയ ദിവസമാണ് ലോട്ടറി ടിക്കറ്റും എടുത്തത് അങ്ങനെ ഉടമയറിയാതെ സാധനങ്ങളോടൊപ്പം ടിക്കറ്റ് ഫ്രിഡ്ജില്‍ പെടുകയായിരുന്നു. ടിക്കറ്റിന്റെ കാര്യം തന്നെ ഉടമ മറന്നുപോകുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ടിക്കറ്റ് കണ്ടെത്തുന്നത്. ടിക്കറ്റിലെ നമ്പര്‍ ഒത്തുനോക്കിയ ഉടമ അമ്പരന്നു. യഥര്‍ത്ഥ വിജയിക്കു തന്നെ സമ്മാനം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കാതറിന്‍ എക്‌സ്‌പോഷര്‍ ഫോട്ടോഗ്രാഫിക് അധികൃതര്‍ പറഞ്ഞു.