Sorry, you need to enable JavaScript to visit this website.

കേളി റിയാദ് അസീസിയ ഏരിയ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം 

കേളി അസീസിയ ഏരിയ സംഘടിപ്പിച്ച ഇ.എം.എസ്, എ.കെ.ജി അനുസ്മരണത്തിൽ കേന്ദ്ര രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി പ്രഭാഷണം നടത്തുന്നു.

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. കേളിയുടെ വിവിധ ഏരിയ രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിന്റെ ഭാഗമായി അസീസിയയിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം  അജിത്ത് ആമുഖ പ്രഭാഷണം നടത്തി. 
ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും രക്ഷാധികാരി സമിതി അംഗം സുധീർ പോരേടം അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ ഏതെല്ലാം രീതിയിൽ ഇകഴ്ത്താൻ കഴിയുമെന്ന ശ്രമമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്നത്. 
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ആകട്ടെ ഭരണഘടനയെ തന്നെ ഇരുട്ടിലാക്കിയാണ് ഭരണം നടത്തുന്നത്. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ  ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തുന്നു. ഫാസിസ്റ്റ് സമീപനങ്ങളും വർഗീയതയും അഴിമതിയുമടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ ജനകീയ മുന്നേറ്റത്തിലൂടെ പരാജയപ്പെടുത്തുന്ന പോരാട്ടങ്ങളിൽ പങ്കു ചേരണമെന്ന് പരിപാടിയിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയം പ്രവാസികളോട് അഭ്യർഥിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് നരിക്കോട്, റഫീഖ് അരിപ്ര, സുഭാഷ്, സിമന്റ് യൂനിറ്റ് അംഗം ഷംസുദ്ധീൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ഷാജി റസാഖ് നന്ദി രേഖപ്പെടുത്തി.
 

Latest News