Sorry, you need to enable JavaScript to visit this website.

അദാനിക്കെതിരെ സെബി  അന്വേഷണം ആരംഭിച്ചു 

മുംബൈ-അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിലേട്ടഡ് പാര്‍ട്ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള മൂന്ന് ഓഫ് ഷോര്‍ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് ഓഫ്‌ഷോര്‍ കമ്പനികളുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്ട്-ടു-പവര്‍ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്പനികളുടെയും, ഉടമയോ, ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപ്പോര്‍ട്ട്.
ചട്ടം അനുസരിച്ചു ലിസ്റ്റ് ചെയ്ത കമ്പനികളുടെ നേരിട്ടുള്ള ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ റിലേറ്റഡ് പാര്‍ട്ടിയായി കണക്കാക്കുന്നു. അത്തരം ഇടപാടുകള്‍ റെഗുലേറ്ററി, പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍ പോര്‍ട്ട്-ടു-പവര്‍ കമ്പനിയും ഓഫ് ഷോര്‍ കമ്പനികളുമായുള്ള ഇടപ്പടുകളില്‍ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെബി പരിശോധിക്കുന്നത്.
 ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നത് സെബിയോ അദാനി ഗ്രൂപ്പോ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഹിന്റന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ അപൂര്‍വം ചിലതില്‍ മാത്രമാണ് വാര്‍ത്ത വന്നത്. 

 

Latest News