ബെംഗളൂരു- മലയാളത്തിലെ ഹിറ്റ് ചിത്രം രാജമാണിക്യത്തില്‍ മമ്മൂട്ടി ബെല്ലാരി രാജയായിരുന്നു. എന്നാലിതാ ബെല്ലാരി കോര്‍പ്പറേഷനൊരു റാണി വന്നിരിക്കുന്നു- ത്രിവേണി. ബെല്ലാരിയുടെ മേയറായാണ് 23കാരി ത്രിവേണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും മേയര്‍ സ്ഥാനത്തെത്തിയ ത്രിവേണി പാരാമെഡിക്കല്‍ എഞ്ചിനീയറാണ്. ഇതോടെ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ത്രിവേണി.
ബി. ജെ. പി. സ്ഥാനാര്‍ഥി നാഗരത്നയെ തോല്‍പ്പിച്ചാണ് ത്രിവേണി മേയറായത്. നാഗരത്‌നയ്ക്ക് 16 വോട്ടുകള്‍ കിട്ടിയപ്പോള്‍ ത്രിവേണിയ്ക്ക് 28 വോട്ടുകളാണ് സ്വന്തമാക്കിയത്. അഞ്ച് സ്വതന്ത്രരാണ് ത്രിവേണിയെ പിന്തുണച്ചത്. എക്സ് ഒഫീഷ്യോ അംഗങ്ങളായ എം. എല്‍. എ, എം. എല്‍. സി, എം. പിമാര്‍ ഉള്‍പ്പെടെ 44 പേരാണ് കോര്‍പ്പറേഷനിലുള്ളത്.
മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും മൂന്നുപേരാണ് മുന്നോട്ടു വന്നതെങ്കിലും ത്രിവേണിക്ക് നറുകക്ക് വീഴുകയായിരുന്നു. ത്രിവേണിയുടെ അണ്മ സുശീലഭായ് ബെല്ലാരിയിലെ മുന്‍ മേയറാണ്.
ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അധികാരമേറ്റതിന് പിന്നാലെ ബെല്ലാരി മേയര്‍ പറഞ്ഞു.