ന്യൂദല്‍ഹി- ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ തന്റെ വ്യായാമ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് കാമ്പയിന്റെ ഭാഗമായാണ് താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും കല്ലില്‍ കിടന്നുള്ള അഭ്യാസവും മറ്റും പ്രധാനമന്ത്രി പങ്കു വെച്ചത്. വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ശേഷം വിഡിയോ ഉടന്‍ പങ്കുക്കെമെന്ന് മോഡി മെയ് 23 ന് ട്വീറ്റ് ചെയ്തിരുന്നു.
രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും ചെയ്യുന്നുണ്ട്- മോഡി ട്വിറ്ററില്‍ കുറച്ചു.
ഫിറ്റ്നസ് ചാലഞ്ചിനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബാദ്രയെയും മോഡി ക്ഷണിച്ചിട്ടുമുണ്ട്. ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്യാതെ തന്റെ ആരോഗ്യത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായ മോഡിയോട് നന്ദിയുണ്ടെന്നും താന്‍ ആദരിക്കപ്പെട്ടെന്നുമാണ് കുമാരസ്വാമിയുടെ മറുപടി ട്വീറ്റ്. അതേസമയം, കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ കുമാരസ്വാമി സര്‍ക്കാരിന്റെ ഫിറ്റ്നസ് ആണ് മോഡി ചോദിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature - Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
— Narendra Modi (@narendramodi) June 13, 2018
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2
ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. നമ്മള് ഫിറ്റായിരുന്നാല്‍ രാജ്യവും ഫിറ്റായിരിക്കും. നിങ്ങളുടെ ഫിറ്റ്നസ് രഹസ്യം എന്താണ്, അതിന്റെ ചെറിയൊരു വീഡിയോ ചിത്രീകരിക്കുക എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുക എന്ന് അറിയിച്ച് 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.
കോഹ്ലിക്ക് പുറമേ ഹൃത്വിക്ക് റോഷന്, സൈന നേവാള്‍ എന്നിവരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
കോഹ്ലിക്ക് പുറമേ ഹൃത്വിക്ക് റോഷന്, സൈന നേവാള്‍ എന്നിവരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളി പ്രധാനമന്ത്രി ഏറ്റെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ ട്വിറ്ററില്‍ തന്റെ ബി.എ, എം.എ, എം.ബി.എ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്ത കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝാ നരേന്ദ്ര മോഡിയെ ചാലഞ്ചിന് ക്ഷണിച്ചിരുന്നു. വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ചിനെ പ്രധാനമന്ത്രി ഏറ്റെടുത്തത് പോലെ ഈ ചലഞ്ചും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കാത്തിരിപ്പാണ്.