Sorry, you need to enable JavaScript to visit this website.

VIDEO കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെയുടെ കാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന

ബെംഗളൂരു- നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍ ഇലക് ഷന്‍ കമ്മീഷന്റെ ഫ് ളൈയിംഗ് സ്‌ക്വാഡ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കാര്‍ പരിശോധിച്ചു. മേയ് പത്തിന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ബാധകമായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിലെ പരിശോധന. സംസ്ഥാനത്ത് സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുമെന്ന് കോണ്‍ഗ്രസും സെക്കുലര്‍ ജനതാദളും ആരോപിക്കുന്നുണ്ട്.
ഒറ്റഘട്ടമായി മേയ് പത്തിന് കര്‍ണാടകയിലെ വോട്ടെടുപ്പ് നടത്തുമെന്ന് ചീഫ് ഇലക്്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. മേയ് 13 നാണ് വോട്ടെണ്ണല്‍.
224 അംഗ കര്‍ണാടക നിയമസഭയില്‍ ബി.ജെ.ിപക്ക് 119 സീറ്റാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന് 75 സീറ്റും സഖ്യകക്ഷിയായ സെക്കുലര്‍ ജനതാദളിന് 28 സീറ്റുമുണ്ട്.

 

Latest News