Sorry, you need to enable JavaScript to visit this website.

കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന

- ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധന

ന്യൂദൽഹി - ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്നും ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
  ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. എക്‌സ്ബിബി 1.16 വകഭേദമാണ് കോവിഡ് കുതിപ്പിന് പിന്നിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് എക്‌സ്ബിബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളിൽ നീണ്ടുനിൽക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്‌സ്ബിബി1.16 ന്റെ ലക്ഷണങ്ങൾ. ഈ രോഗികളിൽ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധർ അറിയിച്ചു.
 ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും ലോകാരാഗ്യസംഘടനയുടെ സാങ്കേതിക വിദഗ്ധ മരിയ വാൻ കെർഖോവ് പറഞ്ഞു. ശരാശരി മൂവായിരമായിരുന്ന കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയർന്നു. ഉപവകഭേദമായ എക്‌സ്ബിബി 1.16 നിലവിൽ ലോകത്തിലെ 22 രാജ്യങ്ങളിൽ വ്യാപിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഉയർന്ന പകർച്ചവ്യാധിയും ദ്രുതഗതിയിലുള്ള വ്യാപനവും കാരണം, ഈ പുതിയ വേരിയന്റ് അപകടകാരിയാണെന്നാണ് വിലയിരുത്തൽ.
 

Latest News