Sorry, you need to enable JavaScript to visit this website.

നൂറോളം കുടുംബങ്ങളുടെ സംഗമം; തനിമ ഫൈസലിയ ഇഫ്താര്‍ ശ്രദ്ധേയമായി

തനിമ ഫൈസലിയ ഫാമിലി ഇഫ്താറില്‍ ഡോ.നഹാസ് മാള റമദാന്‍ സന്ദേശം നല്‍കുന്നു.

ജിദ്ദ-തനിമ ഫൈസലിയയുടെ ആഭിമുഖ്യത്തില്‍ ഫാമിലി ഇഫ്താര്‍ നടത്തി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാ അംഗം ഡോ. നഹാസ് മാള റമദാന്‍ സന്ദേശം നല്‍കി. മരണത്തെ പോലും ചിരിച്ചുകൊണ്ട് സ്വീകരിക്കാനുള്ള അസാമാന്യ ആത്മീയ പരിശീലനമാണ് നോമ്പിലൂടെ നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സുപ്രധാന ചോദ്യങ്ങളുടെ ഉത്തരമാണ് ഇസ്ലാം. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തെളിമയാര്‍ന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സാധാരണ വിശപ്പ് സഹിക്കുന്നതിലപ്പുറം നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തനിമ ഫൈസലിയ ഏരിയ ഓര്‍ഗനൈസര്‍ അഷ്‌കര്‍ മധുരക്കറിയന്‍ അധ്യക്ഷത വഹിച്ചു.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ അഹമ്മദലി ഖാസിം, അഷ്‌കര്‍ മധുരക്കറിയന്‍, റഷീദ് വട്ടപ്പറമ്പില്‍ എന്നിവര്‍ക്കും സ്റ്റഡിസെന്റര്‍ അധ്യാപകന്‍ അബ്ദു സുബ്ഹാനുമുള്ള  ഉപഹാരങ്ങള്‍ നഹാസ് മാള സമ്മാനിച്ചു. തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡണ്ട് സി.എച്ച്. ബശീര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. ഒരു കാര്യവും നാളേക്ക് നീട്ടിവെക്കുക വിശ്വാസികളുടെ രീതിയല്ലെന്നും എത്രയും വേഗം തങ്ങളുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശാശ്വത സത്യമായ മരണത്തെ പുഞ്ചിരിച്ചുപുല്‍കാനുള്ള കെല്‍പ് നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഇബ്രാഹിം ഖലീല്‍ ഖിറാഅത്ത് നടത്തി. മുനീര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു.  അശ്‌റഫ് എ.പി, ശമീര്‍ പി. നൗഷാദ് ഇ.കെ, അമീന്‍ അശ്‌റഫ്, ഫാസില്‍, മിസ്അബ്, അബ്ശീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News