മുംബൈ- സസ്‌പെന്‍ഷനിലായ തെലങ്കാന ബി.ജെ.പി എം.എല്‍.എ ടി.രാജാ സിംഗിനെതിരെ മുംബൈയില്‍ വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു. നഗരത്തില്‍ ജനുവരിയില്‍ നടത്തിയ റാലിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്. ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും പ്രസംഗം സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കുന്നതാണെന്നും പോലീസ് പറഞ്ഞു. ജനുവരി 29 നായിരുന്നു ജനആക്രോശ് റാലി. മുംബൈ നഗരത്തിലെ ദാദര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹിന്ദുക്കള്‍ ഒരുമിച്ച് മുന്നോട്ടുവരണമെന്നും മുസ്ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്നും ഒരു സാധനവും വാങ്ങരുതെന്നായിരുന്നു വിവാദ പ്രസംഗം. സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രസംഗം വിശകലനം ചെയ്താണ് പോലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.
മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ടി. രാജാ സിംഗിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)