അഗര്‍ത്തല- ഒരു ഫോണ്‍ കോളിന് ശേഷം തന്റെ ഫോണില്‍ അശ്ലീല ക്ലിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതാണെന്നും തനിക്കൊന്നും അറിയില്ലെന്നും അവകാശപ്പെട്ട് ബി.ജെ.പി എം.എല്‍.എ
നിയമസഭയില്‍ വെച്ച് അശ്ലീല വീഡിയോ ക്ലിപ്പ് കണ്ട സംഭവത്തില്‍ കുടുങ്ങിയ എം.എല്‍.എ ജാദബ് ലാല്‍ നാഥിന്റെ വിശദീകരണങ്ങള്‍ കോണ്‍ഗ്രസ് തള്ളി. നിയസഭാ സമ്മേളനത്തില്‍ മൊബൈല്‍ ഫോണ്‍ പാടില്ലെന്ന വ്യവസ്ഥ തന്നെ ലംഘിച്ചിരിക്കയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
'നിയമസഭാ സമ്മേളനങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദനീയമല്ലെന്ന് എനിക്കറിയാം. ഇതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. ഞാന്‍ പോണ്‍ വീഡിയോകള്‍ കാണാറില്ലായിരുന്നു. പെട്ടെന്ന് എനിക്ക് ഒരു കോള്‍ വന്നു, പരിശോധിക്കാന്‍ തുറന്നപ്പോള്‍ വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങി. ഞാന്‍ ക്ലോസ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ വീഡിയോ ക്ലോസ് ചെയ്യാന്‍ സമയമെടുത്തു- എം.എല്‍.എ പറഞ്ഞു.
വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ സീറ്റില്‍ നിന്നുള്ള ബി.ജെ.പി നിയമസഭാംഗത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. വൈറല്‍ വീഡിയോയില്‍ കാണുന്ന പോണ്‍ ക്ലിപ്പുകള്‍ തന്റെ ഫോണില്‍ ഇല്ലെന്ന് എം.എല്‍.എ അവകാശപ്പെടുന്നു. ത്രിപുര ബിജെപി അധ്യക്ഷന്‍ ഭട്ടാചാര്യ കാത്തിരിക്കാന്‍ പറഞ്ഞിരിക്കയാണെന്ന് എം.എല്‍.എ പറഞ്ഞു.
എല്ലാ നിയമസഭാംഗങ്ങളുടെയും സല്‍പേരിന് കോട്ടം വരുത്തിയ ഭയങ്കര സംഭവമാണിതെന്ന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിരജിത് സിന്‍ഹ പറഞ്ഞു. ഈ സംഭവം എല്ലാ എം.എല്‍.എ.മാരുടെയും സല്‍പേരിന് കോട്ടം വരുത്തി. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ ഉചിതമായി ശിക്ഷിക്കണം. നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചതാണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.
എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും തിപ്ര മോത പാര്‍ട്ടി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ അനിമേഷ് ദേബ്ബര്‍മ പറഞ്ഞു.
എംഎല്‍എക്കെതിരെ ഔപചാരികമായി പരാതി ലഭിച്ചിട്ടില്ലെന്ന് നിയമസഭാ സ്പീക്കര്‍ ബിശ്വബന്ധു സെന്‍ പറഞ്ഞു.
പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)