ഇൻഡോർ- ഇൻഡോർ ക്ഷേത്രത്തിലെ പടിക്കിണറ്റിൽ വീണ് പതിനാലു പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേരാണ് കിണറ്റിൽ വീണത്. രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് സംഭവം. ശ്രീകോവിൽ സ്ഥാപിച്ചിരുന്ന കിണറിന്റെ മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്. 17 പേരെ രക്ഷപ്പെടുത്തി. ഇവരിൽ പലരെയും നില ഗുരുതരമാണ്. രാമനവമി ദിനത്തിൽ ഭക്തരുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. നിർഭാഗ്യകരമായ സംഭവമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അപകടത്തിൽ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.