റിയാദ് - ബഖാലക്കു മുന്നിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയ സമയത്ത് കാറിൽ തീ പടർന്നുപിടിക്കുന്നത് തടഞ്ഞ് യുവാവ്. യുവാവിന്റെ ധീരത വൻ ദുരന്തമാണ് ഒഴിവാക്കിയത്. കാറിനു സമീപത്തു കൂടി നടന്ന് ബഖാലയിലേക്ക് പോകുന്നതിനിടെയാണ് കാറിനകത്ത് പേപ്പറുകൾക്ക് തീപ്പിടിച്ചത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ യുവാവ് ധൈര്യം സംഭരിച്ച് കാറിന്റെ ഡോർ വലിച്ചുതുറന്ന് തീ പടർന്നുപിടിച്ച കടലാസുകൾ റോഡിലേക്ക് വലിച്ചിട്ട് കാലുകൾ ഉപയോഗിച്ച് പേപ്പറുകളിലെ തീ ചവിട്ടിയണക്കുകയായിരുന്നു. അപ്പോഴേക്കും കാർ ഉടമ ഓടിയെത്തി കാറിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.