Sorry, you need to enable JavaScript to visit this website.

രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിന് തീപിടിച്ചു

ഗോദാവരി  (ആന്ധ്രാപ്രദേശ്)  - രാമനവമി ആഘോഷങ്ങൾക്കിടെ ആന്ധ്രാപ്രദേശിൽ ക്ഷേത്രത്തിന് തീ പിടിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലെ ക്ഷേത്രത്തിനാണ് തീപിടിച്ചത്. ദുവ ഗ്രാമത്തിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തോട് ചേർന്നുള്ള പന്തലിന് തീ പിടിച്ചാണ് പടർന്നത്. 
 നൂറുകണക്കിന് വിശ്വാസികൾ രാമനവമി ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്ര പരിസരത്തെത്തിയപ്പോഴാണ് സംഭവം. തീപിടിച്ച് തുടങ്ങിയപ്പോൾ തന്നെ അകത്തുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടകാരണവും മറ്റു വിശദാംശങ്ങളും കൂടുതൽ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള തടയണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം - അമിത യാത്രാ നിരക്ക് ചുമത്തുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
 ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായി. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസികൾക്കുള്ളത്. നിരക്കുകൾ പുനപ്പരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും ആവശ്യത്തോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊളള അവസാനിപ്പിക്കാൻ അടിയന്തര നടപടി ഉണ്ടാവണം. 
 ഗൾഫ് രാജ്യങ്ങളിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും മറ്റും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താനാവൂ.
2023 ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ/ചാർട്ടർ ഫ്‌ളൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
 


 

Latest News