തൃശൂര്‍ - ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കാല്‍ നട യാത്രക്കാരിയും കാര്‍ യാത്രക്കാരിയും മരണമടഞ്ഞു. ഇന്ന് പുലര്‍ച്ചെ ചാലക്കുടി- അതിരപ്പള്ളി റോഡില്‍ പരിയാരം സി എസ് ആര്‍ കടവിലാണ് അപകടമുണ്ടായത്. കാല്‍നട യാത്രക്കാരി പരിയാരം ചില്ലായി ദേവസിയുടെ ഭാര്യ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. മരിച്ച ആനിയുടെ ഭര്‍ത്താവ് തോമസാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. പുലര്‍ച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന അന്നുവിനെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട ശേഷം മരത്തിലിടിക്കുകയായിരുന്നു.