ലഖ്‌നൗ- കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ കാശിഫ് ജമീലിന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ലഖ്‌നൗ ആശുപത്രയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയ ഡോ. കഫീല്‍ ഖാന്റെ സഹോദരനാണ് കാശിഫ് ജമീല്‍.
കാശിഫിന്റെ ശരീരത്തില്‍ തുളച്ചു കയറിയ മൂന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്തുവെന്നും അപകടനില തരണം ചെയ്തുവെന്നും കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനു ശേഷമേ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ തുടരാനുള്ള ക്ലിയറന്‍സ് ലഭിക്കൂവെന്നും പറഞ്ഞ് പോലീസ് ചികിത്സ വൈകിപ്പിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.