ഇന്‍ഡോര്‍- മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഈയിടെ സഹമന്ത്രി പദവി നല്‍കിയ ആള്‍ദൈവങ്ങളില്‍ ഒരാളായ ഭയ്യുജി മഹാരാജ് ഇന്‍ഡോറിലെ വീട്ടില്‍ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു. സര്‍ക്കാരിന്റെ മന്ത്രി പദവി തള്ളിയ ഇദ്ദേഹം കടുത്ത രോഗിയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഭയ്യുജി അവിടെ വച്ചാണ് മരിച്ചത്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ കലഹവും സംശയിക്കുന്നതായി ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു.
മുന്‍ മോഡല്‍ കൂടിയായ ഭയ്യുജിയുടെ യഥാര്‍ത്ഥ പേര് ഉദയ്‌സിങ് ദേശ്മുഖ് എന്നാണ്. ഇന്‍ഡോറിലാണ് ഇദ്ദേഹത്തിന്റെ ആശ്രമം. ആഢംബര ജീവിതം നയിച്ചിരുന്ന ഭയ്യുജിയുടെ അനുയായികള്‍ നിരവധി രാഷ്ട്രീയ നേതാക്കളുമുണ്ട്. ഇന്‍ഡോറിലെ ഒരു ഡോക്ടറെ സന്യാസിയായി അറിയപ്പെടുന്ന ഇദ്ദേഹം വിവാഹം ചെയ്തത് അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിരിക്കുന്നു.