ന്യൂദൽഹി- മഹാത്മാഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ടെത്തി. ആർ.എസ്.എസ് നൽകിയ മാനനഷ്ടക്കേസിൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയിൽ നേരിട്ടെത്തിയാണ് രാഹുൽ മൊഴി നൽകിയത്. കേസിന്റെ വാദം കേൾക്കൽ ഓഗസ്റ്റ് പത്തിലേക്ക് മാറ്റി.
2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയാണ് ഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന് രാഹുൽ പ്രസംഗിച്ചത്. ഇതിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കുൺടെ നൽകിയ ഹരജിയിലാണ് രാഹുലിനെ കോടതി വിളിച്ചുവരുത്തിയത്. ഇന്ന് രാവിലെയാണ് രാഹുൽ കോടതിയിൽ എത്തിയത്.