Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയിലും അനന്ത്നാഗിലും ഭീകരാക്രമണം.  രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടതായും 10 പോലീസുകാര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു. ഗുലാം റസൂല്‍, ഗുലാം ഹസന്‍ എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിനു സമീപത്തെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കവര്‍ന്നു.
അനന്ത്നാഗിലെ ജന്‍ഗലത് മന്‍ഡി മേഖലയില്‍ സി.ആര്‍.പി.എഫ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. പരിക്കേറ്റ 10 ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇവരുടെ നില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. പുലര്‍ച്ചെയായിരുന്നു രണ്ടിടത്തും ആക്രമണം.
റമദാന്‍ പ്രമാണിച്ച് കശ്മീരില്‍ ആഭ്യന്തര മന്ത്രാലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും  20 ദിവസങ്ങള്‍ക്കിടെ സുരക്ഷാ സേനക്കെതിരെ 44 തവണ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാലു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
 

Latest News