Sorry, you need to enable JavaScript to visit this website.

കലിയടങ്ങാതെ മോഡി സര്‍ക്കാര്‍, ബി.ബി.സി  പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് 

ന്യൂദല്‍ഹി- ബി ബി സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ വിഷയം, സിഖ് പ്രതിഷേധ വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്ററും വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് ബി ബി സി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഡല്‍ഹിയിലെയും മുംബൈയിലെയും ബി ബി സി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ വീട്ടില്‍പോകാന്‍പോലും അനുവദിക്കാതെ നടത്തിയ പരിശോധനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പരിശോധനാവിഷയത്തില്‍ ബി ബി സിയെ ശക്തമായി പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു.ബി ബി സി ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമര്‍ശിക്കാറുണ്ട്. ബി ബി സിക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നു. പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും എഡിറ്റോറിയല്‍ കാര്യത്തിലും അവര്‍ സ്വതന്ത്രമാണ് ' എന്നാണ് ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്റ് ഓഫീസിലെ(എഫ് സി ഡി ഒ) പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റട്ലി പറഞ്ഞത്.
 

Latest News