Sorry, you need to enable JavaScript to visit this website.

പ്രതീക്ഷയുടെ ഹസത്ദാനം; ആദ്യചര്‍ച്ച വിജയമെന്ന് ട്രംപും കിമ്മും

സിങ്കപ്പൂര്‍ സിറ്റി- ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും ഹസ്തദാനം ചെയ്തു. അങ്ങനെ ലോകം കാത്തിരുന്ന ചരിത്ര ഉച്ചകോടിക്ക് സിങ്കപ്പൂരിലെ  സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടല്‍ സാക്ഷ്യം വഹിച്ചു.
കൊറിയന്‍ ഉപദ്വീപിലെ ആണവ പ്രശ്‌നം പരഹരിക്കാനുള്ള വഴികള്‍ തേടി ആദ്യമായാണ് യു.എസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും തമ്മില്‍ കാണുന്നത്.
നൈസ് ടു മീറ്റ് യു പ്രസിഡന്റ്, ട്രംപിനടുത്ത് ഇരുന്ന ശേഷം കിം പറഞ്ഞു. ഉത്തര കൊറിയയുടെയും അമേരിക്കയുടേയും പതാകകളുടെ പശ്ചാത്തലത്തിലിരുന്ന് ഡോണള്‍ഡ് ട്രംപിന്റെ തംപ്‌സ് അപ്പ്.
ട്രംപു കിമ്മും കാണിച്ച സൗഹൃദം ക്യാമറകള്‍ പകര്‍ത്തി ലോകത്തിന്റെ മുക്കുമൂലകളിലെത്തിച്ചു.
ആദ്യ കൂടിക്കാഴ്ച വിജയമാണെന്നാണ് ഇരുനേതാക്കളുടേയും പ്രതികരണം. ആദ്യം നടത്തിയ നേരിട്ടുള്ള ചര്‍ച്ച വളരെ മികച്ചതായിരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും തങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നും അവയൊക്കെ മറികടന്നുവെന്നുമായിരുന്നു  കിമ്മിന്റെ പ്രതികരണം.
നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ ചര്‍ച്ച. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും പരിഭാഷകരും മാത്രമാണ് പങ്കെടുത്തത്.

Latest News