പുല്പള്ളി-പെരിക്കല്ലൂര്‍ കടവില്‍ പോലീസ് പരിശോധനയില്‍ 496 ഗ്രാം കഞ്ചാവുമായി രണ്ടു പേര് പിടിയിലായി. മേപ്പാടി സ്വദേശികളായ കറുപ്പത്ത് ജസ്റ്റിന്(20), കളത്തിങ്കല്‍ സൂരജ്(19) എന്നിവരെയാണ് എസ്.ഐ ബെന്നിയും സംഘവും അറസ്റ്റു ചെയ്തത്. പ്രതികള്‍ വില്പനയ്ക്കായി കര്‍ണാടകയില്‍നിന്നു കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് അറിയിച്ചു.