ന്യൂദല്‍ഹി -എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ഒഴിയണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി തല്‍ക്കാലം അനുസരിക്കില്ല. മാനനഷ്ടക്കേസില്‍ തന്നെ ശിക്ഷിച്ച സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന് കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വസതി ഒഴിയേണ്ടതില്ലെന്ന് തീരുമാനിച്ചത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷ.
ലോകസഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ന്യൂദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ലോകസഭാ ഹൗസിംഗ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 22നകം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂദല്‍ഹിയിലെ 12 തുഗ്ലക് ലെയ്‌നില്‍ സ്ഥിതി ചെയ്യുന്ന 5 ബെഡ്റൂം ടൈപ്പ് 8 ബംഗ്ലാവാണ് രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്നത്. 2004 ല്‍ രാഹുല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ആദ്യമായി ലോകസഭയിലെത്തിയപ്പോഴാണ് ഈ ബംഗ്ലാവ് അനുവദിച്ചത്.