അബുദാബി- യു.എ.ഇയില്‍ മനഃപൂര്‍വം രേഖകള്‍ നശിപ്പിച്ചാല്‍ പത്ത് ലക്ഷം ദിര്‍ഹംവരെ പിഴയും ജയില്‍ ശിക്ഷയും. പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകള്‍ മനഃപൂര്‍വം നശിപ്പിച്ചാലുള്ള ശിക്ഷകള്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നല്കിയ പോസ്റ്റിലാണ് വിശദീകരിച്ചത്.
പ്രമാണങ്ങള്‍ മനഃപൂര്‍വം നശിപ്പിക്കുന്നവരെ ഏറ്റവും കുറഞ്ഞത്
എട്ട് മാസം തടവും 40,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമായിരിക്കും ശിക്ഷ. 100,000 ദിര്‍ഹം വരെയായിരിക്കും കൂടിയ പിഴ.
നാഷണല്‍ ലൈബ്രറിയും ആര്‍ക്കൈവുകളും സംബന്ധിച്ച 2008 ലെ ഫെഡറല്‍ ലോ നമ്പര്‍ (7) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 25 അനുസരിച്ചാണ് ശിക്ഷ.
രേഖകള്‍ മനഃപൂര്‍വം നശിപ്പിക്കുകയോ രാജ്യത്തിനു പുറത്തേക്ക് കള്ളക്കടത്ത് നടത്തുകയോ പകര്‍ത്തുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേക്കുള്ള ജയിലും 50,000 ദിര്‍ഹത്തില്‍ കുറയാത്തതും 1,000,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും ചുമത്തും.
പ്രമാണം മോഷ്ടിക്കുന്നവര്‍ക്കും ഈ നിയമം നടപ്പിലാക്കുന്നതിന് ചുമതലപ്പെട്ടവരെ തടസ്സപ്പെടുത്തുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാകും.
രാജ്യത്തെ പൗരന്മാര്ക്കിടയില് നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും പുതിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പബ്ലിക് പ്രോസിക്യഷന് സമൂഹ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി ശ്രമിച്ചുവരുന്നത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)