Sorry, you need to enable JavaScript to visit this website.

ചിത്രം മാറി ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ്  മാപ്പ് പറഞ്ഞു

ന്യൂദൽഹി- ചിത്രം മാറി ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് മാപ്പ് പറഞ്ഞു. പാക്കിസ്ഥാനിലെ പാലത്തിന്റെ ചിത്രം ഭോപ്പാലിലേതാണെന്ന് കാണിച്ചായിരുന്നു നേതാവിന്റെ ട്വീറ്റ്.
ഭോപ്പാലിലെ മെട്രോ പാലത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബി.ജെ.പിയെ വിമർശിച്ചുകൊണ്ടായിരുന്നു ദ്വിഗ് വിജയിന്റെ പോസ്റ്റ്. റാവൽപിണ്ടിയിലെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ദ്വിഗ് വിജയിന് അബദ്ധം പിണഞ്ഞത്. ഇത് മനസ്സിലാക്കിയതോടെ അദ്ദേഹം മാപ്പ് പറഞ്ഞു. നിരവധി ട്വിറ്റർ ഉപയോക്താക്കൾ ദ്വിഗ് വിജയിന്റെ തെറ്റ് ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു. ട്വീറ്റിലുള്ളത് ഭോപ്പാലിലെ റെയിൽവെ മേൽപ്പാലമാണെന്ന് തെളിയിക്കുകയോ അല്ലെങ്കിൽ ദ്വിഗ് വിജയ് മാപ്പ് പറയുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ് വിജയ് മാപ്പ് പറഞ്ഞത്.
തന്റെ ഒരു സുഹൃത്താണ് ഫോട്ടോ അയച്ചു തന്നത്. പരിശോധിക്കാതെ പോസ്റ്റ് ചെയ്തതിന് മാപ്പ് പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

 

Latest News