Sorry, you need to enable JavaScript to visit this website.

സവര്‍ക്കര്‍ അപകീര്‍ത്തി പ്രശ്‌നം; രാഹുലും ഉദ്ധവ് താക്കറെയും തര്‍ക്കം പരിഹരിക്കും

മുംബൈ- സവര്‍ക്കറെ അപമാനിച്ചുവെന്ന ശിവസേന അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആരോപിച്ച പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ ഉദ്ധവ് താക്കറെയും രാഹുല്‍ ഗാന്ധിയും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന്  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.
ഭരണകക്ഷിയായ ശിവസേന-ബി.ജെ.പി സഖ്യം  താക്കറെയെ പരിഹസിച്ചിരിക്കെ  ശിവസേന (യുബിടി) എം.പിയും മുഖ്യവക്താവുമായ സഞ്ജയ് റാവത്തും ഇതേ വിഷയത്തില്‍ ഗാന്ധിയെ കാണുമെന്നും ഭിന്നത പരിഹരിക്കുമെന്നും  അറിയിച്ചു.
തങ്ങളുടെ ആരാധനാപാത്രമായ സവര്‍ക്കറെ അപമാനിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് താക്കറെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് പരസ്യമായി അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഭിന്നത പരിഹരിക്കാനുള്ള നീക്കം. മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഞാന്‍  ഗാന്ധിയാണ്' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാഹുലിനോട് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ഞാന്‍ രാഹുല്‍ ഗാന്ധിയോട് പരസ്യമായി അഭ്യര്‍ത്ഥിക്കുന്നു... നിങ്ങള്‍ രാജ്യത്തിന് വേണ്ടി പോരാടുന്ന മഹത്തായ ജോലിയാണ് ചെയ്യുന്നത്. പക്ഷേ, സവര്‍ക്കര്‍ ഞങ്ങളുടെ ഐക്കണാണ്... അദ്ദേഹത്തെ അപമാനിക്കുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല- താക്കറെ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News