Sorry, you need to enable JavaScript to visit this website.

ഡെന്മാര്‍ക്കില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ വ്യാപക പ്രതിഷേധം, വിദ്വേഷത്തെ ലോകം ഒരുമിച്ച് തള്ളണം

റിയാദ്- ഡെന്‍മാര്‍ക്കില്‍ തീവ്രവാദി ഗ്രൂപ്പ് ഖുര്‍ആന്‍ കത്തിച്ചതില്‍ മുസ്ലിം രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കോപ്പന്‍ഹേഗനിലെ തുര്‍ക്കി എംബസിക്ക് മുന്നിലാണ് ഡെന്മാര്‍ക്കിലെ തീവ്രവാദി സംഘം വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചത്.
ഈ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കന്നതായി സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷവും തീവ്രവാദവും ഒഴിവാക്കണമെന്നും സംവാദം, സഹിഷ്ണുത, ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ ഏകീകരിക്കണമെന്നും  പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ച് യുഎഇയും പ്രസ്താവനയിറക്കി. മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അപലപിക്കപ്പെടണമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രതികരിച്ചു.  
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷവും തീവ്രവാദവും തള്ളിക്കളയാനും ലോകം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് മതചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും പ്രകോപനവും ധ്രുവീകരണവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബഹ്‌റൈന്‍, തുര്‍ക്കി, മൊറോക്കോ, ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഡെന്മാര്‍ക്കിലെ നടപടിയെ അപലപിക്കുകയും ഇസ്‌ലാമോഫോബിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തും.
ഡെന്‍മാര്‍ക്കില്‍ ആരംഭിച്ച ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് എംബസിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News