കൊൽക്കത്ത - ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. പശ്ചിമ ബംഗാളിലെ 24 സൗത്ത് പർഗാനാസിലെ കുൽത്തലി പോലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ചത്തെ നോമ്പുതുറയിൽ പങ്കെടുത്തവർക്കാണ് അസുഖബാധയുണ്ടായത്. ഇവരെ കൊൽക്കത്തയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് ഇന്ത്യാ പോസ്റ്റ്, ഇന്ത്യാ ടുഡേ എന്നിവ റിപ്പോർട്ട് ചെയ്തു.
ഇഫ്താർ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി, ഛർദ്ദിയും വയറു വേദനയുമായാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.