അൽ ബാഹ- അൽബാഹയിലെ ചില പ്രദേശങ്ങളിൽ ഉമ്മുൽ ഖുറാ കലണ്ടറുകളിൽ നൽകിയിരിക്കുന്ന സയത്തേക്കാൾ മഗ്‌രിബ് സമയം മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ മതകാര്യവകുപ്പ് നിർദേശം നൽകി. ബൽജുറശി, മന്തഖ്, ബനീ ഹസൻ, തുടങ്ങിയ പ്രദേശങ്ങളിൽ കലണ്ടറുകളിൽ നൽകിയിരിക്കുന്നതിനേക്കാൾ ഏതാനും മിനിറ്റുകൾ വൈകിയാണ് യഥാർത്ഥ സൂര്യാസ്തമയം സംഭവിക്കുന്നതെന്ന് മതകാര്യവകുപ്പ് സമിതി നേരിട്ടെത്തി പരിശോധിച്ച് വ്യക്തത വരുത്തിയതിനാലാണ് ഈ നിർദേശം. സമുദ്ര നിരപ്പിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് അൽ ബാഹ പ്രവിശ്യയിൽ ഈ വ്യത്യാസം സംഭവിച്ചിരിക്കുന്നത്. വിശ്വാസികളുടെ ആരാധന കർമ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരമാവധി സൂക്ഷ്മത ആവശ്യമാണെന്നും മതകാര്യ മന്ത്രാലയം നിർദേശിച്ചു.