Sorry, you need to enable JavaScript to visit this website.

ദോഹയില്‍ യോജിപ്പിന്റെ സന്ദേശവുമായി യൂണിറ്റി ഇഫ്താര്‍

ദോഹ- ആശയ വൈവിധ്യത്തിന്റേയും ആദര്‍ശ വൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റെയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇഎസ് കെ.ജിഹാളില്‍ സംഘടിപ്പിക്കപ്പെട്ട സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി.
ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും വ്യാപാര വ്യവസായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഒമ്പത് വര്‍ഷമായി യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്. സ്രമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ്്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക മുസ്്‌ലിം ഐക്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂണിറ്റി ചെയര്‍മാന്‍ കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതംപറഞ്ഞു. ഹമദ് അബ്ദുറഹിമാന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് യാസിര്‍ ഇ, അഡ്വ. ഇസ്സുദ്ദീന്‍, ഡോ ബഷീര്‍ പുത്തുപാടം. ജാബിര്‍ ബേപ്പൂര്‍, പി.പി.സുബൈര്‍, സക്കരിയ മണിയൂര്‍,  ഒ.എ കരീം, എം. ഹാഷിര്‍, എം.പി. സലാഹുദ്ദീന്‍ സലാഹി, കെ.എന്‍. സുലൈമാന്‍ മദനി. മുഹമ്മദ് അസ്ലം, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യൂനിറ്റി സ്ഥാപക ചെയര്‍മാന്‍ പി.ഏ അബൂബക്കര്‍, വൈസ്‌ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി എക്‌സിക്യൂട്ടീവ് അംഗം ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. സിജി ജനറല്‍ സെക്രട്ടറി നിസാം എ.പി മുഖ്യപ്രഭാഷണം നടത്തി. സംഘടനകളിലും പ്രവര്‍ത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപറഞ്ഞു. യൂണിറ്റി കോഓര്‍ഡിനേറ്റര്‍ വി സി മഷ്ഹൂദ് നിയന്ത്രിച്ച പരിപാടിയില്‍ യൂണിറ്റി ട്രഷറര്‍ കെ. മുഹമ്മദ് ഈസ്സ നന്ദിയും പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News