മക്ക- സംസം പ്ലാന്റിൽ നിന്നും ഫിൽ ചെയ്തതാണോ എന്നു വ്യക്തമല്ലാത്ത വിൽപനക്കു വേണ്ടി ശേഖരിച്ചു വെച്ച 550 സംസം ബോട്ടിലുകൾ പിടിച്ചെടുത്തതായി മക്ക നഗരസഭ അറിയിച്ചു. തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഏതാനും വഴിയോര കച്ചവടക്കാരെയും കഴിഞ്ഞ ദിവസം നടത്തിയ ഫീൽഡ് പരിശോധനയിൽ പിടികൂടി. നിയമവിരുദ്ധരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറിയതായി മക്ക മുനിസിപ്പാലിറ്റി വാക്താവ് കൂട്ടിച്ചേർത്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)