ഭാര്യയുമായി വേര്‍പിരിയുന്നു, എല്ലാ  ബന്ധവും ഇല്ലാതാകുന്നു-വിനായകന്‍

കൊച്ചി-ഭാര്യയുമായി വേര്‍പിരിയുന്നുവെന്ന് നടന്‍ വിനായകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടന്‍ ഇക്കാര്യം അറിയിച്ചത്. 'ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി', എന്നാണ് വിനായകന്‍ വിഡിയോയില്‍ പറഞ്ഞത്. മലയാളികളുടെ ഇഷ്ടതാരമാണ് വിനായകന്‍. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്

Latest News