ന്യൂദല്‍ഹി- റോസലിന്‍ ആരോകിയ മേരിയെ യാത്രക്കാര്‍ക്ക് അറിയില്ലെങ്കിലും ഇന്ത്യന്‍ റയില്‍വേയ്ക്ക് അറിയാം. ടിക്കറ്റ് എടുക്കാതെ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരുടെ പേടി സ്വപ്‌നമായിരിക്കും അവര്‍.
റെയില്‍വേ ടിക്കറ്റ് എക്‌സാമിനറായ റോസലിന്‍ തന്റെ ജോലിക്കിടയില്‍ ടിക്കറ്റെടുക്കാത്തവരില്‍ നിന്നായി പിഴ ഈടാക്കിയത് ഒരു കോടിയിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 1.03 കോടി രൂപ. ഇത്രയും തുക റെയില്‍വേക്ക് എത്തിച്ചു നല്‍കിയ ആദ്യ വനിതാ ടിക്കറ്റ് എക്‌സാമിനര്‍ കൂടിയാണ് റോസലിന്‍ ആരോകിയ മേരി.
ഇത്രയും വലിയ തുക പിഴയായി ഈടാക്കിയ വനിതാ ടിക്കറ്റ് ഇന്‍സ്‌പെക്ടറെ പ്രശംസിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് പരിശോധകയായ റോസലിന്‍ ആരോകിയ മേരി തീവണ്ടിയില്‍ ടിക്കറ്റ് പരിശോധിക്കുന്ന ചിത്രങ്ങളും ഇന്ത്യന്‍ റെയില്‍വേ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ജോലിയോടുള്ള ആത്മാര്‍ഥതയാണ് റോസലിന്‍ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവര്‍ മാറിയെന്നും റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
ഇതോടെ നിരവധി പേരാണ് റോസലിന് അഭിനന്ദനങ്ങളുമായി എത്തിയത്.