ഭോപാല്‍- മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഓഫിസ് പഴഞ്ചനായതുകൊണ്ട് അത്യാധുനിക രീതിയില്‍ ബി. ജെ. പി മധ്യപ്രദേശില്‍ ഓഫിസ് പണിയുന്നു. പത്തു നിലകളിലായി പണിയുന്ന ഓഫിസിന്റെ ചെലവ് 100 കോടി രൂപയാണ്.
ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള കെട്ടിടത്തില്‍ മെയിന്‍ ഓഫിസ്, നേതാക്കളുടെ താമസ കേന്ദ്രങ്ങള്‍, ജീവനക്കാരുടെ താമസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. അത്യാന്താധുനിക സൗകര്യങ്ങളോടെ പണിയുന്ന ഈ ഓഫിസായിരിക്കും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫിസ്.
ബി. ജെ. പി. അധ്യക്ഷന്‍ ജെ. പി. നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കും. രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഒരു ഓഫീസ് സ്ഥാപിക്കാനാണ് ബി. ജെ. പിയുടെ തീരുമാനം.
ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബി. ജെ. പിയുടെ ഓഫിസ് നിര്‍മാണം ആരംഭിക്കുന്നത്. 1991ലാണ് ഭോപാലില്‍ രണ്ടു കോടി രൂപയുടെ സംസ്ഥാന ഓഫിസ് പണിതത്.