Sorry, you need to enable JavaScript to visit this website.

'മണ്ടത്തരത്തിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്'; രാഹുലിന്റെ അയോഗ്യതയിൽ എ.കെ ആന്റണിയുടെ മകൻ അനിലിന്റെ ട്വീറ്റ്

ന്യൂദൽഹി - സൂറത്ത് കോടതി വിധിയെ തുടർന്ന് എം.പി സ്ഥാനത്തുനിന്നും അയോഗ്യനായ രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കണമെന്നുമാണ് അനിൽ ആന്റണിയുടെ ട്വീറ്റ്. 
 രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024-ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും 2017-ന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനിൽ ആന്റണി കുറിച്ചു. 
ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെയും അനിൽ ആന്റണി രംഗത്തുവന്നിരുന്നു. അന്നും കോൺഗ്രസ് നിലപാടിന് വിരുദ്ധമായി ബി.ജെ.പി അനുകൂല പരാമർശങ്ങൾ നടത്തുകയായിരുന്നു അനിൽ ആന്റണി.
 

Latest News