തൃശൂർ- മൈസൂരുവിൽ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയുടെ ദേഹത്താണ് മുറിവുകൾ കണ്ടെത്തിയത്. കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്ത് ഷഹാസിനെ സബീനയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള തർക്കത്തിനിടെയാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ മൈസൂരു പോലീസാണ് കേസെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.