കോഴിക്കോട് - പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മയ്യിത്ത് സംസ്‌കാരം ഇന്ന്. ജോലി ചെയ്യുന്ന കോഴിക്കോട് സൈബർ പാർക്കിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റമോർട്ടത്തിനുശേഷം മാങ്കാവ് കച്ചേരിക്കുന്ന അയ്യുകുളങ്ങര പറമ്പ് ബൈത്തുൽ സഫയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
കൊടിനാട്ടുമുക്കിലെ സി.എ അസീസിന്റെയും (കോയമോൻ) പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ് (ദുബൈ). മകൻ: അർഹാം.