ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു, യുവതിയെ എക്‌സൈസ് പൊക്കി

പ്രതീകാത്മക ചിത്രം

തൃശൂര്‍ - കള്ളുഷാപ്പിലിരുന്ന് അഞ്ച് യുവതികള്‍ കള്ള് കുടിക്കുന്ന വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലിട്ട യുവതിയെ എക്‌സൈസ് വിഭാഗം അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ റീല്‍സ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് എക്‌സൈസ് വിഭാഗം അന്വേഷണം നടത്തി യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് യുവതിക്കതിരെ ചുമത്തിയിട്ടുള്ള കുറ്റം.

 

Latest News