കോഴിക്കോട്-മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 പേർക്ക് സസ്‌പെൻഷൻ. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.