Sorry, you need to enable JavaScript to visit this website.

ഒന്നടിച്ചാല്‍ മെസ്സിക്ക് റെക്കോര്‍ഡ്, രണ്ടടിച്ചാല്‍ രണ്ട് റെക്കോര്‍ഡ്‌

ബ്യൂണസ്‌ഐറിസ് - പാനമക്കെതിരായ സൗഹൃദ മത്സരത്തില്‍ ലിയണല്‍ മെസ്സി ഇരട്ട റെക്കോര്‍ഡിനരികെ. കരിയറിലെ എണ്ണൂറാം ഗോളിന് ഒരെണ്ണം കൂടി മെസ്സിക്ക്. 828 ഗോളുമായി ക്രിസ്റ്റിയാനൊ റൊണാള്‍ഡോയാണ് മുന്നില്‍. രണ്ട് ഗോളടിച്ചാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഗോള്‍ സെഞ്ചുറി പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 98 ഗോളുണ്ട് മെസ്സിയുടെ പേരില്‍. 118 ഗോളുമായി റൊണാള്‍ഡോയാണ് ഈ പട്ടികയിലും മുന്നില്‍. 
ഗോളടിവീരന്മാര്‍ 
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (പോര്‍ചുഗല്‍) 118
അലി ദാഇ (ഇറാന്‍) 109
ലിയണല്‍ മെസ്സി (അര്‍ജന്റീന) 98
മുഖ്താര്‍ ദഹരി (മലേഷ്യ) 89
ഫെറഞ്ച് പുഷ്‌കാസ് (ഹംഗറി) 84
സുനില്‍ ഛേത്രി (ഇന്ത്യ) 84

Latest News