ലഖ്‌നൗ-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പ്രസംഗമാ മന്‍ കി ബാത് ഉര്‍ദുവില്‍ സമാഹരിച്ച് മദ്രസകളില്‍ വിതരണം ചെയ്യാനൊരുങ്ങി ബി ജെ പി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളെ വശീകരിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി മോഡിയുടെ കഴിഞ്ഞവര്‍ഷത്തെ 'മന്‍ കി ബാത്ത്' പരിപാടിയുടെ പന്ത്രണ്ട് എപ്പിസോഡുകള്‍ ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത് പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലി പറഞ്ഞു.
ദയൂബന്ദ് ദാറുല്‍ ഉലൂം, നദ്‌വത്തുല്‍ ഉലമ തുടങ്ങിയ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാരുടെ അഭിനന്ദന സന്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കുന്നത്. പുസ്തകം വില്‍പനക്കല്ലെന്നും ഉത്തര്‍പ്രദേശിലെ മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ന്യൂനപക്ഷ സെല്ലിലെ പ്രവര്‍ത്തകര്‍ പുസ്തകം പ്രമുഖ മദ്രസകള്‍ക്കും ഇസ്ലാമിക പണ്ഡിതന്മാര്‍ക്കും ഉറുദു അധ്യാപകര്‍ക്കും ഉലമാമാര്‍ക്കും സമ്മാനമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ മുസ്ലീം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. സമൂഹത്തിന്റെ പുരോഗതിക്കായി പലപ്പോഴും ആഴത്തിലുള്ള സന്ദേശം നല്‍കുന്ന പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' കേള്‍ക്കാന്‍ മുസ്ലിം സമുദായത്തിലെ ജനങ്ങള്‍ക്ക് പല സമയത്തും കഴിയുന്നില്ല. റേഡിയോ പരിപാടിയില്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും സംരംഭങ്ങളെയും കൂടാതെ സാമൂഹിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ആളുകളെയും പ്രധാനമന്ത്രി പരാമര്‍ശിക്കാറുണ്ട്- അലി പറഞ്ഞു.
മുസ്ലീം സമൂഹത്തിന് പ്രയോജനമുണ്ടാകുകയും പ്രധാനമന്ത്രിയുടെ സന്ദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.
മുസ്‌ലിംകളെ ബന്ധിപ്പിക്കുന്നതിനുള്ള സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനു പിന്നാലെ അടുത്ത മാസം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസ്ലിം ആധിപത്യമുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്‌നേഹ മിലന്‍ ഒരു രാജ്യം, ഒരു ഡിഎന്‍എ എന്ന പേരില്‍ സമ്മേളനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ബി.ജെ.പി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)