ആലപ്പുഴ: കായംകുളത്ത് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ രോഗി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. കാലിലെ മുറിവിന് ചികിത്സക്കെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് ഇരുവരെയും കുത്തിയത്. നേഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച കയറിയ ദേവരാജന്‍ നഴ്‌സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്. ഹോം ഗാര്‍ഡ് വിക്രമനെ ദേവരാജന്‍ കത്രിക കൊണ്ട് ആദ്യം കുത്തുകയായിരുന്നു. ഇത് തടയാനെത്തിയ സുരക്ഷാ ജീവനക്കാരനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.