Sorry, you need to enable JavaScript to visit this website.

മണ്ണെണ്ണ വയറ്റിലെത്തി  10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്- പത്താം ക്ലാസ് വിദ്യാര്‍ഥി മണ്ണെണ്ണ വയറ്റിലെത്തി മരിച്ചു. കാസര്‍കോട് ചെര്‍ക്കളയിലാണ് സംഭവം. പാണല പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷ്‌റഫ്, കെഎം ഫമീന ദമ്പതികളുടെ മകന്‍ എംഎ ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യത അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉള്‍പ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു.  സഹോദരങ്ങള്‍: അഫീല ഫാത്വിമ

Latest News