ശ്രീനഗര്‍- കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ മെഹ്‌റാജിനെ ഭീകര ബന്ധം ആരോപിച്ച് എന്‍. ഐ. എ അറസ്റ്റ് ചെയ്തു. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ഇര്‍ഫാന്‍.
തടവില്‍ കഴിയുന്ന ജമ്മു കശ്മീര്‍ കൊയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റീസ് നേതാവ് ഖുറാം പര്‍വേസുമായി അടുത്ത ബന്ധമുള്ളയാളാണ് ഇര്‍ഫാനെന്നും സംഘടനയ്ക്കു വേണ്ടി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് എന്‍. ഐ. എ പറയുന്നത്. കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്ന പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഏഷ്യന്‍ ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഇന്‍വോളന്ററി ഡിസപ്പിയറന്‍സസിന്റെ ചെയര്‍മാനും ജെ. കെ. സി. സി. എസ്. കോര്‍ഡിനേറ്ററുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസ്. 2021 നവംബര്‍ മുതല്‍ പര്‍വേസ് എന്‍. ഐ. എ. കസ്റ്റഡിയിലാണ്.