മുംബൈ- കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെത്തിയ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് മുംബൈ നഗരത്തെ കനത്ത മഴയില്‍ മുക്കി. ദിവസം മുഴുവന്‍ നിര്‍ത്താതെ മഴപെയ്യുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ജനങ്ങളോടു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച മുതല്‍ മുംബൈയില്‍ മഴ പെയ്യുന്നുണ്ട്. പലയിടങ്ങലും വെള്ളത്തിലായി. ദാദര്‍, ബാന്ദ്ര, പരേല്‍, അന്ദേരി എന്നിവടിങ്ങളില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നഗരഗതാഗത്തിന്റെ നട്ടെല്ലായ ലോക്കല്‍ ട്രെയ്ന്‍ സര്‍വീസുകളേയും ബാധിച്ചു. പലയിടത്തും റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ട്രെയ്‌നുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. റോഡു ഗതാഗതത്തേയും സാരമായി ബാധിച്ചു. പ്രധാന ഇടങ്ങളില്‍ റോഡുകള്‍ വഴിതിരിച്ചു വിട്ടു. കാലവര്‍ഷത്തെ നേരിടാന്‍ മുംബൈ നഗരസഭ ഏല്ലാ മുതിര്‍ന്ന ഓഫീസര്‍മാരുടേയും അവധി റദ്ദാക്കിയിട്ടുണ്ട്.
വ്യോമഗതാഗതത്തേയും മഴ ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകി. പല വിമാനങ്ങളും 20 മിനിറ്റു മുതല്‍ 40 മിനിറ്റ് വരെ വൈകുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലിറങ്ങേണ്ട രണ്ടു വിമാനങ്ങല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന്് വഴി തിരിച്ചുവിട്ടു.