ന്യൂദല്‍ഹി- പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് രണ്ട് ബില്യന്‍ ഡോളര്‍ തട്ടി കടന്ന മെഹല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചു.
2018 ഡിസംബറിലാണ് ഇയാളെ റെഡ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയത്.
ചോക്‌സിയുടെ പേര് നീക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെങ്കിലും അത് ഇന്റര്‍പോളിന് ബോധ്യപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും ഇന്റര്‍പോള്‍ കണ്ടെത്തി.
കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐക്കും ഇ.ഡിക്കും തിരിച്ചടിയായി ഈ തീരുമാനം. മെഹുല്‍ ചോക്‌സി ഇപ്പോള്‍ താമസിക്കുന്ന ആന്റിഗ്വ ആന്റ് ബര്‍ബുഡയില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഇനി ഇയാള്‍ക്ക് സാധിക്കും.