കോഴിക്കോട് - സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഒപ്പന കളിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് പുളിയഞ്ചേരി സ്വദേശിനി മരിച്ചു. പാലോളി ഷീബയാണ് മരിച്ചത്. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109ാം വാര്‍ഷികവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, അദ്ധ്യാപകന്റെ യാത്രയയപ്പ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായ ഒപ്പനകളിക്കിടെ ഷീബ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രവിയാണ് ഭര്‍ത്താവ്. മക്കള്‍ അഹന്ന, അഹല്യ . മരുമക്കള്‍ പ്രവീണ്‍, ജിഷ്ണു.