മക്ക - വിശുദ്ധ റമദാനിലെ അവസാന പത്തില്‍ മക്കയിലെ ഹറമിലും മദീന മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തി പെര്‍മിറ്റുകള്‍ നേടേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിള്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൊറോണ ബാധിതരോ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച്, നിലവില്‍ ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും മാത്രമാണ് പെര്‍മിറ്റുകള്‍ നേടേണ്ടത്. ഹറമിലും മസ്ജിദുന്നബിയിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും പെര്‍മിറ്റുകള്‍ വേണ്ടതില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)