തിരുവനന്തപുരം- കേരള സർക്കാറിന്റെ ലോട്ടറി ബംപർ സമ്മാനം അടിച്ചത് അസം സ്വദേശിക്ക്. അസം സ്വദേശി ആൽബർട്ട് ടിഗ്ഗയ്ക്കാണ് പത്തുകോടി സമ്മാനം അടിച്ചത്. സിനിമ സീരിയൽ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ടിഗ്ഗ. എസ്.ഇ 222282 നമ്പർ ടിക്കറ്റിനായിരുന്നു സമ്മാനം. ആലുവ ചൂണ്ടയിൽനിന്നാണ് ടിക്കറ്റ് എടുത്തത്.