ന്യൂദല്‍ഹി- രാജ്യത്ത് ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം ആവശ്യമാണെന്ന ഹരജി തള്ളി സുപ്രീം കോടതി. വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹരജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിങ് ടുഗതര്‍ ബന്ധങ്ങളും റജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം തേടി അഭിഭാഷകനാണ് പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനാണ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതുവഴി ലിവിങ് ടുഗതര്‍ പങ്കാളികളുടെ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിയുമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്തിനും ഏതിനും ആളുകള്‍ കോടതിയിലേക്കു വരുന്നുവെന്നും ഇത്തരം ഹരജികള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ചിഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹരജി തള്ളിയത്. ആരുമായാണ് രജിസ്‌ട്രേഷനെന്നും ലിവിങ് ടുഗതര്‍ ബന്ധത്തിലു ആളുകളുമായി കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണോ അതോ ആളുകള്‍ ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ശ്രമിക്കുകയാണോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)